വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികളായില്ല; യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതായി പരാതി

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവ ദിവസവും ഇതേചൊല്ലി യുവതിയുമായി ഭര്‍തൃവീട്ടുകാര്‍ വഴക്കിട്ടിരുന്നുവെന്നും തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സഹോദരി തന്നെ വിളിച്ചുവെന്നും സാലിയുടെ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയപ്പോള്‍ സഹോദരി അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് തനിക്ക് ഭര്‍തൃ വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു.

പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News