യമുന നദിയിൽ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. ദില്ലി നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലുണ്ടാകുന്ന മലിനീകരണം മൂലം രാസപ്രവർത്തനമുണ്ടായി വെള്ളനിറത്തിലുള്ള പത നിറയുകയാണെന്നാണ് അധികൃതർ പറഞ്ഞത്.
നദിയിൽ നുരഞ്ഞുപൊന്തിയ പതയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ, ചർമ്മ രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. ഛഠ് പൂജ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. വായു ഗുണനിലവാര സൂചിക (എക്യുഐ) ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും മോശം അവസ്ഥയിൽ തന്നെയായിരുന്നു. ഞായറാഴ്ചയോടെ ഇത് വളരെ മോശം വിഭാഗത്തിലേക്ക് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here