സുര്‍ജിത്ത് ഭവനിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

സുര്‍ജിത്ത് ഭവനിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനാധിപത്യപരമായ രീതിയില്‍ സംഘടിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അത് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പ്രതികരിച്ചു.

Also Read: വി ഡി സതീശൻ കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ്; വി വസീഫ്

സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാറാണ് ദില്ലി പൊലീസ് തടഞ്ഞത്.’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന പരിപാടി നടക്കുന്നതിനെതിരെയാണ് നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പ്രവേശിപ്പിക്കുന്നില്ല. സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറി.

Also Read: ‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി

കനത്ത പൊലീസ് സന്നാഹം സുര്‍ജിത് ഭവന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. സെമിനാറും പൊലീസ് നടപടിയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി വാര്‍ത്താസംഘത്തെ പൊലീസ് തടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News