റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ആദ്യഘട്ടം അപകടം നടക്കുന്ന മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.
അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധിക്കും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും.
ഇ- ചലാനുകള്‍ അടയ്ക്കാനായി എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകള്‍ നടത്തും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് ഐജിക്ക് നിര്‍ദേശം നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here