വയനാട്ടില്‍ പുല്ലരിയാന്‍ പോയ കര്‍ഷകനെ കാണാതായ സംഭവം; മുതല പിടിച്ചതെന്ന് സംശയം

വയനാട് മീനങ്ങാടിയില്‍ പുല്ലരിയാന്‍ പോയ കര്‍ഷകനെ പുഴയില്‍ കാണാതായ സംഭവത്തില്‍ ഇന്നും തിരച്ചില്‍ തുടരും. മുതല പിടിച്ച് പുഴയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായാണ് സംശയം. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് കാണാതായത്. പൊലീസും എന്‍ഡിആര്‍ഫും വനം വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Also read- ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം നടന്നത്. വീടിന് പിന്‍വശത്തായി കുറച്ച് മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞുവെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.

Also Read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

അഗ്‌നിരക്ഷാസേന, പൊലീസ്, എന്‍ഡിആര്‍എഫ്, പള്‍സ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവെച്ചശേഷമാണ് തിരച്ചിലാരംഭിച്ചത്. പ്രതികൂല സാഹചര്യത്തെത്തുടര്‍ന്ന് വൈകീട്ടോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News