കൊല്ലം ആയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ അന്വേഷണത്തിന് പൊലീസ് അപേക്ഷ നൽകി

kollam

കൊല്ലം ആയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ അന്വേഷണത്തിന് പൊലീസ് അപേക്ഷ നൽകി. കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് അസാധാരണ നടപടി. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ. ഇവർ മാത്രമാണ് കേസിലെ പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ALSO READ: ‘നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകും, അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷ’: പി വി അൻവർ എം എൽ എ

ഒരാൾ കൂടി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വീണ്ടും പ്രചാരണം ആരംഭിച്ചതോടെയാണ് തുടർ അന്വേഷണത്തിലേക്ക് കടക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കോടതിയിൽ തുടർ അന്വേഷണ അപേക്ഷ നൽകിയത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി അപേക്ഷ നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News