ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം കാത്ത് പാക്കിസ്ഥാന്‍ പൊലീസ്. കോടതിയില്‍ ഹാജരാകാന്‍ ഇമ്രാന് ലഭിച്ച സമയം ഇന്നവസാനിക്കും. തന്നെ ജയിലില്‍ അടച്ച് തെരഞ്ഞെടുപ്പ് നടത്തി വീണ്ടും അധികാരത്തിലെത്താനാണ് ഷഹബാസ് ഷരീഫ് സര്‍ക്കാരിന്റെ നീക്കമെന്ന് ഇമ്രാന്‍ഖാന്‍ ആരോപിച്ചു.
തോഷഖാന കേസില്‍ നേരിട്ട് ഹാജരായി വാദഗതികള്‍ ഉന്നയിക്കാന്‍ വേണ്ടി ഇമ്രാന്‍ ഖാന് ഇന്നുവരെയാണ് കോടതി സമയം നല്‍കിയിട്ടുള്ളത്. ഇന്ന് ഇസ്ലാമാബാദിലെത്തി കോടതിയില്‍ ഹാജരായില്ലെങ്കില്‍ പൊലീസ് വീണ്ടും അറസ്റ്റിനൊരുങ്ങുമെന്നാണ് സൂചന. കഴിഞ്ഞദിവസം ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് സംഘവും പാക് തെഹരീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനു ശേഷവും ഇമ്രാന്‍ഖാന്‍ ലാഹോറില്‍ തുടരുകയാണ്.
ഭരണകൂട ഫാസിസത്തെ തെരുവിലിറങ്ങി പ്രതിരോധിച്ചവര്‍ക്ക് അഭിവാദ്യം അറിയിച്ച ഇമ്രാന്‍ തനിക്ക് തടവറകളെ ഭയമില്ലെന്നും പ്രഖ്യാപിച്ചു. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് നമ്മുടെ പോരാട്ടമെന്നും ഇമ്രാന്‍ പറഞ്ഞു.
വിവിധ പ്രാദേശിക നിയമനിര്‍മ്മാണ സഭകളിലും ഇമ്രാന്റെ അനുയായികള്‍ അറസ്റ്റ് നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. പാക് തെഹരീക് ഇ ഇന്‍സാഫ് നേതാവും പഞ്ചാബ് പ്രവിശ്യയിലെ മുന്‍ മന്ത്രിയുമായ യാസ്മിന്‍ റഷീദിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നതായും പിടിഐ ആരോപിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here