വ്യാജ കമ്പനി പേരുകൾ സൃഷ്ടിച്ച് അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി, ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

വ്യാജ കമ്പനി പേരുകൾ ഉണ്ടാക്കി അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ (37), ശിവഗംഗ (38) എന്നിവരെയാണ് ബെം​ഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ രമേഷ് 2018ൽ തട്ടിപ്പ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് പിന്നീട് പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. പിന്നീട് 2022ൽ പ്രതികളിലൊരാളായ ശ്രീധർ അദ്ദേഹത്തോടൊപ്പം ചേരുകയും തട്ടിപ്പ് പുനരാരംഭിക്കുകയുമായിരുന്നു. പ്രതികൾ സർക്കാർ വെബ്‌സൈറ്റിൽ ഇല്ലാത്ത കമ്പനികൾ വ്യാജ പേരുകളിൽ രജിസ്റ്റർ ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ: ‘നിങ്ങൾ സംഭാവന ചെയ്ത ശൗചാലയങ്ങളെല്ലാം നശിച്ചിരിക്കുന്നു’; വോട്ടെടുപ്പിനിടെ ബോളിവുഡ് താരം അക്ഷയ്കുമാറിനോട് പരാതി പറഞ്ഞ് വയോധികൻ

ഇവർ കാർഡുകൾക്കായി 500 രൂപ രോഗികളിൽ നിന്ന് വാങ്ങുകയും 280 രൂപ മാത്രം ഇഎസ്ഐസി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ കാർഡുകളിലൂടെ രോഗികൾക്ക് സർക്കാരിൻ്റെ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നു. ഇവർ സ്വകാര്യ ആശുപത്രികളിലെ രോഗികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇഎസ്ഐസി കാർഡുകൾ തയാറാക്കിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ സിസിബി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ രണ്ട് പ്രതികൾക്ക് കൂടി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 869 പേർക്ക് വ്യാജ ഇഎസ്ഐസി കാർഡുകളും രേഖകളും തയ്യാറാക്കിയ ഇവരിൽ നിന്ന് വ്യാജ കമ്പനികളുടെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും സീലുകൾ, നാല് ലാപ്ടോപ്പുകൾ, 59,500 രൂപ പണം, വ്യാജ ഇഎസ്ഐസി കാർഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News