സൗദിയിൽ ‘വിപിഎൻ’ ഇൻസ്റ്റാൾ ചെയ്‌താൽ പണികിട്ടും

സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും മൊബൈലിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ആകും ലഭിക്കുന്ന ശിക്ഷ. പൊലീസോ മറ്റ് അധികാരപ്പെട്ടവരോ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.

ALSO READ: ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ല, പക്ഷേ കാതൽ കണ്ടിട്ട് എനിക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല; മിയ

സൗദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ ആണ് ഈ നടപടികൾ കണ്ടെത്തുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മതധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും എതിരായിട്ടുള്ളതും രാജ്യ സുരക്ഷ അപകടത്തിലാക്കുന്ന വിധത്തിലുള്ളതുമായ വെബ്സൈറ്റുകളും ആപ്പുകളും ആണ് കണ്ടെത്തി തടയുന്നത്.

സൗദിയിൽ വാട്സ്ആപ്പിലെ ഓഡിയോ വിഡിയോ കാളിങിന് നിരോധനമുണ്ട്. അത് മറികടക്കാൻ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎൻ ഇൻസ്റ്റാൾ ചെയ്താണ് പലരും വിഡിയോ ഓഡിയോ കോൾ ഉപയോഗിക്കുന്നത്.

ALSO READ:  ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കുള്ള ജി.എസ്.ടി: ഓര്‍ഡിനന്‍സ് ഇറക്കും; മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍

വിപിഎൻ മുഖാന്തിരം നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും. ഇൻസ്റ്റാൾ ചെയ്ത് മൊബൈലിൽ മറച്ചുവെച്ചാലും പരിശോധനയിൽ പൊലീസിന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം. പരിശോധനയിൽ നിരോധിക്കപ്പെട്ട ഏതേലും വെബ്സൈറ്റ് തുറന്നതായി കണ്ടെത്തിയാൽ സൗദി ആന്‍റി സൈബർ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാൽ പിഴ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News