മലപ്പുറത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കേസെടുത്തു

മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പിതാവ് ഫായിസിനെതിരെ കേസെടുത്തത്. ഇയാളുടെ അറസ്റ്റ് കാളികാവ് പൊലീസ് രേഖപ്പെടുത്തി.

ALSO READ: ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്: മന്ത്രി ആർ ബിന്ദു

കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂരമർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആയിരുന്നു. വാരിയെല്ലും പൊട്ടിയിട്ടുണ്ട്.
കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദേഹമാസകലം മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ട്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ALSO READ:സ്ഥാനാർത്ഥികളെ കുറിച്ച് നേരിട്ടറിയാം; വോട്ട് ചെയ്യാനുള്ള ബൂത്തും കണ്ടെത്താം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News