വി എസ് എസ് സി പരീക്ഷാ തട്ടിപ്പിൽ പ്രധാന കണ്ണികളടക്കം 3 പേർ ഹരിയാനയിൽ നിന്ന് പിടിയിലായി

വി എസ് എസ് സി പരീക്ഷാ തട്ടിപ്പിൽ പ്രധാന കണ്ണികളടക്കം 3 പേർ ഹരിയാനയിൽ നിന്ന് പിടിയിലായി. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായതിൽ ഒരാൾ ഉദ്യോഗാർത്ഥിയാണ്. നടപടിക്രമം പൂർത്തിയാക്കി പ്രതികളെ ഉടൻ കേരളത്തിൽ എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതൽ പ്രതികൾ നിരീക്ഷണത്തിലുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. വി എസ് എസ് സി പരീക്ഷാ തട്ടിപ്പിൽ ഇതോടെ 9 പേർ അറസ്റ്റിലായിട്ടുണ്ട്.

ALSO READ: ഏകീകൃത കുര്‍ബാന തര്‍ക്കം; പരിഹാരം കണ്ടെത്താനാകാതെ സിറോ മലബാര്‍ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News