വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പിടിയിൽ

എറണാകുളം ജില്ലയിൽ വാഴക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പൊലീസ് പിടിയിൽ. കാട്ടാക്കാട പന്നിയോട് സ്വദേശി അഭിലാഷ് (44 ), ചടയമംഗലം ഇലവക്കോട് അബ്രാർ ( 30 ), കള്ളിയൂർ സ്വദേശി റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാൈല ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോന്നി സ്വദേശി സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

also read:വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു

വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടിൽ അനാശാസ്യം നടത്തുകയായിരുന്നു. മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തി വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു .വാഴക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

also read:നിപ; കോഴിക്കോട് ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News