ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ

ദുബായിൽ അമിത വേഗത്തിൽ കാറോടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ച യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും പൊലീസ് കണ്ടുകെട്ടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകും വിധം വണ്ടിയോടിച്ചതിനെ തുടർന്നാണ് നടപടി.

ALSO READ: ‘സാമൂഹിക-രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എപ്പോഴും ഓർമ്മിക്കപ്പെടും’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് എ എൻ ഷംസീർ

പൊലീസിൻ്റെ പതിവ് പട്രോളിങ്ങിനിടെയാണ് അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നെന്നും ജനറൽ ഡിപാർട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസൂറി അറിയിച്ചു. കൂടുതൽ പൊലീസ് എത്തി വഴി തടഞ്ഞാണ് ഡ്രൈവറെയും ഒപ്പം കാറും കസ്റ്റഡിയിലെടുത്തത്. വാഹനം തിരിച്ചുകിട്ടാൻ 50000 ദിർഹം പിഴ അടയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here