കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു, ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് കാമുകൻ്റെ വ്യാജ ഭീഷണി- അറസ്റ്റ്

fake kidnap

വിവാഹം നിശ്ചയിച്ച കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു. കാമുകിയെ സന്തോഷിപ്പിക്കാനായി ആശുപത്രിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയിൽ. ബിഹാറിലെ പട്ന സ്വദേശിയായ അങ്കിത് പാസ്വാന്‍ ആണ് അറസ്റ്റിലായത്. ഹരിയാനയിലുള്ള ഫരീദാബാദിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പട്നയില്‍ നിന്ന് പിടികൂടുകയായിരുന്നു.

ALSO READ: പണ്ടേ ഞങ്ങൾ പറഞ്ഞതാ, ഇത് പാരയാകുമെന്ന്- വിവാദങ്ങൾക്കിടെ കോഴിക്കോട് അസ്മാ ടവറിനു മുമ്പിൽ സ്ഥാപിച്ച എഐ ക്യാമറ പണ്ട് മുസ്ലീംലീഗ് നേതാവ് പി കെ ഫിറോസ് മറയ്ക്കുന്ന ദൃശ്യം ട്രോളാക്കി വി കെ സനോജ്

തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിയുടെ അമ്മ മരിച്ചതിലുള്ള രോഷം തീർക്കാനായും കാമുകിയെ അമ്മ മരിച്ച ദു:ഖത്തിൽ നിന്നും ഒന്ന് മോചിപ്പിക്കാനുമായാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് അങ്കിത് പൊലീസിന് മൊഴി നൽകിയതായാണ് വിവരം. സംഭവത്തെ തുടർന്ന് അങ്കിതിനെ അറസ്റ്റു ചെയ്ത ഫരീദാബാദ് എസിപി (ക്രൈം) അമന്‍ യാദവ് ഇയാള്‍ ഭീഷണി മുഴക്കാന്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തിയാലേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പറഞ്ഞു. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News