പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബസ് തട്ടികൊണ്ട് പോയ ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബസ് തട്ടികൊണ്ട് പോയ ലോറി ഡ്രൈവർ പൊലീസ് പിടിയിൽ. ഒറ്റക്കൽ സ്വദേശി ബിനീഷ് കുമാറാണ് ബസ്റ്റാൻ്റിൽ നിന്ന് വാഹനം മോഷ്ടിച്ചു കടത്തിയത്.പുനലൂർ കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം പത്തനാപുരം റോഡിൽ പാർക്കു ചെയ്തിരുന്ന RAA- 121 ബസാണ് മോഷ്ടിച്ചു കടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോഷണം.

ALSO READ: കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഒറ്റക്കൽ സ്വദേശിയും ലോറി ഡ്രൈവറുമായ ബിനീഷ് കുമാർ ബസ്റ്റാന്റിൽ നിന്ന് ബസ് തെൻമല ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രാത്രിയിൽ ഹെഡ്‍ലൈറ്റ് ഇല്ലാതെ വേഗതയിൽ പോയ ബസ്’ റോഡ് പരിശോധനക്ക് നിന്ന പൊലീസിൻ്റ ശ്രദ്ധയിപ്പെട്ടു.പൊലീസ് കൈകാണിച്ചതിനെ തുടർന്ന് ബസ് ദൂരെ മാറ്റി നിർത്തിയതിന് ശേഷം പ്രതി വാഹനത്തിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടി.

പുനലൂർ ഡിപ്പോയിൽ നിന്ന് കോക്കാടു വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപഹരിക്കാൻ ശ്രമിച്ചത്.പ്രതിയെ വൈദ്യ പരിശോധക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ALSO READ: ‘ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News