ഭാര്യയുടെ ഫോണ്‍ വിളികളില്‍ സംശയം; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഭാര്യ അറസ്റ്റിൽ

തൃശൂർ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ നിഷ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് നിഷ.

നിഷയുടെ ഫോണ്‍ വിളികളില്‍ സംശയം തോന്നിയിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വൈകീട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിഷ ഫോണ്‍ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് നിഷ തന്നെ വിനോദിനെ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

also read; തൃശൂർ മുള്ളൂർക്കര ആന വേട്ട, പത്തു പ്രതികളെയും തിരിച്ചറിഞ്ഞു

വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തതായും പൊലീസ് പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

also read; ഇന്ത്യയിൽ പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായി; ഷാഹിദ് അഫ്രീദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News