കേരള സംസ്ഥാന മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി സമ്മാനം വാങ്ങാൻ എത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിലായി. തമിഴ്‌നാട് തിരുനൽവേലി സ്വദേശിയായ എ സെൽവകുമാറാണ് പിടിയിലായത്. ഒന്നാം സമ്മാനം ലഭിച്ചെന്നവകാശപ്പെട്ട് സ്വന്തമായി നിർമ്മിച്ച ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നേരിട്ടെത്തുകയായിരുന്നു ഇയാൾ. വിശദ പരിശോധനയിൽ ഇയാൾ ഹാജരാക്കിയ ടിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
Also Read: പുളിയും കൊച്ചുള്ളിയും കൊണ്ട് ഒരു കിടിലന്‍ പുളിരസം ആയാലോ ?
ലോട്ടറി ഡയറക്ടറുടെ ഒപ്പും, ലോട്ടറിയുടെ ക്യൂ ആർ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും വ്യാജമായി നിർമ്മിച്ചാണ് ഇയാൾ ടിക്കറ്റ് ഹാജരാക്കിയത്. ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ലോട്ടറി വകുപ്പ് വിവരം മ്യൂസിയം പൊലീസിനെ അറിയിക്കുകയും. പൊലീസെത്തി സെൽവകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Also Read: പൊലീസിന്റെ സ്വർണ വേട്ടകൾ; അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്
സെൽവകുമാർ പിടിയിലായതിനെ തുടർന്ന് മുൻപ് മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി അതിർത്തി പ്രദേശത്ത് തട്ടിപ്പിന് ശ്രമിച്ചത് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന സംശയവും ഉയരുന്നുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here