കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്.
കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നു എന്ന സംഭവം പ്രതികൾ നടത്തിയ നാടകമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. താഹയിൽ നിന്നും 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.എ ടി എം ൽ നിറക്കാൻ കൊണ്ടുവന്ന പണം നഷ്ട്ടപ്പെട്ടെന്ന പരാതിയും ,മുളക് പൊടി എറിഞ്ഞ് ബന്ദിയാക്കിയെന്ന കഥ യും തുടക്കം മുതൽ വിശ്വസിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.
ദുരൂഹതകൾ ഏറെയുണ്ടായിരുന്ന കേസിന്റെ ചുരുളുകളാണ് പോലീസ് അഴിച്ചത്. പരാതിക്കാരൻ സുഹൈലിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് അന്വേഷണസംഘം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഫോറൻസിക് സംഘത്തിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പരാതിക്കാരന്റെ കെട്ടുകഥയാണ് സംഭവത്തിന് പിന്നിൽ എന്ന് സ്ഥിരീകരിച്ചത്. പണം നഷ്ടപ്പെട്ടുവെന്ന് കഥ പറഞ്ഞ് നാടകം കളിച്ച് പണം തട്ടാനാണ് ശ്രമം നടത്തിയത് എന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.
62 ലക്ഷം രൂപയാണ് പരാതിക്കാരനായ സുഹൈൽ വിവിധ എടിഎമ്മിൽ നിക്ഷേപിക്കാനായി കൊണ്ടുപോയത്. ഇതിൽ 37 ലക്ഷം രൂപ സുഹൃത്തായ താഹയിൽ നിന്നും കണ്ടെത്തി. താഹയുടെ അറസ്റ്റ് രേഖപ്പെടുത്തി.കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം രണ്ട് സ്ത്രീകൾ പണം കവർന്നു എന്നതായിരുന്നു പരാതി. എന്നാൽ സി സിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെ അത്തരത്തിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.പൊലിസിൻ്റെ കൃത്യമായ ഇടപെടലലൂടെയാണ് പ്രതികളുടെ നാടകം പൊളിയുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here