രാത്രി മുഴുവന്‍ എ.സി ഓണാക്കിയിട്ടു; തണുത്തുറഞ്ഞ് മരിച്ചത് രണ്ട് നവജാത ശിശുക്കള്‍; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

രണ്ട് നവജാത ശിശുക്കള്‍ തണുത്തു മരിച്ച സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറാപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ.സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ക്ലിനിക്കിന്‍റെ ഉടമയും ഡോക്ടറുമായ നിതുവിനെതിരെ കൈരാന പൊലീസ് കേസെടുത്തു. സംഭവത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധിച്ചു.

also read :വിരാട് കൊഹ്ലി അല്ല: തനിക്ക് പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയുടെ പേരി വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

ശനിയാഴ്ചയാണ് കൈരാനിയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു കുഞ്ഞുങ്ങളും ജനിച്ചത്. പിന്നീട് വൈകിട്ടോടെ കുഞ്ഞുങ്ങളെ കൈരാനയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സക്കായി ക്ലിനിക്കിലെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്കും മാറ്റിയിരുന്നു. ഫോട്ടോ തെറാപ്പി യൂണിറ്റുള്ള മുറിയില്‍ രാത്രിയില്‍ ഉറങ്ങുന്നതിനിടെ ഡോക്ടര്‍ എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്തുവെന്നും രാവിലെ വരെ ഓഫ് ചെയ്തിരുന്നില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. രാവിലെ യൂണിറ്റിലെത്തി കുഞ്ഞുങ്ങളെ നോക്കുമ്പോഴാണ് അമിതമായി തണുപ്പടിച്ച് മരിച്ച നിലയില്‍ കുഞ്ഞുങ്ങളെ കണ്ടതെന്ന് കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞു.

രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്ത് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് കൈരാന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നേത്രപാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വനി ശര്‍മ പറഞ്ഞു.

also read :മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണം: സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News