കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

ARREST

പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹനൻ ,ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

ALSO READ; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്‌സോ കേസ്

ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് ചിത്രം അടക്കം ഉൾപ്പെടുത്തിയായിരുന്നു വ്യാജ പ്രചാരണം. തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News