കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പൊലീസിന്റെ പിടിയില്‍

കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പോലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കല്‍ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യില്‍ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.

Also Read: നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

ഇഷാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടുന്നത്. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് , എസ് ഐ മാരായ സജു, ബേബി മാത്യു, സിപിഓ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News