നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ കൊടുങ്ങല്ലൂരിൽ നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട്‌ ലൈറ്റ് ഹൗസിന് സമീപം മുടവൻ കാട്ടിൽ വീട്ടിൽ മുപ്പത് വയസുള്ള അൻഷാദിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണം: എ എ റഹിം എം പി
പുത്തൻപള്ളി ജംഗ്ഷനിൽ പപ്പടം വിൽക്കാനെത്തിയ നാടോടി കുടുംബത്തിലുൾപ്പെട്ട യുവതിയെയാണ് ഇയാൾ മുഖത്തടിച്ചത്. സംഭവംകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ച പട്ടിക വിഭാഗക്കാരായ കുടുംബത്തിലുൾപ്പെട്ട യുവതിക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

ALSO READ: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News