സംഭൽ വിഷയം: ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം

sambhal protest

സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി ഭവന് മുന്നിൽ എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടകളുടെ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് അക്രമം അ‍ഴിച്ചു വിട്ടത്. ജെഎൻയു വിദ്യാർത്ഥി യൂണിയന്‍റെ അധ്യക്ഷൻ ധനഞ്ജയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാർച്ച് യുപി ഭവന് മുന്നിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. ശേഷം മർദ്ദനം അ‍ഴിച്ചുവിടുകയായിരുന്നു. കേസിലെ ഹരജിക്കാരനായ വിഷ്ണു ശങ്കറിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധക്കാർ എത്തിയത്.

ALSO READ; യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

യുപിയിൽ യോഗി ആദിത്യനാഥ് ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്നും മുസ്ലിങ്ങൾക്കെതിരെ ആക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. മുഴുവൻ പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

അതേസമയം ‘സംഭല്‍’ ഒരു സൂചനയാണെന്നും ആ സൂചനയിലെ അപകടം തിരിച്ചറിഞ്ഞ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാജ്യസഭാംഗം എഎ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ; ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

രാജ്യത്ത് ന്യൂനപക്ഷ സമൂഹങ്ങളെ അരക്ഷിതരാക്കുക എന്നത് എല്ലാകാലത്തെയും സംഘപരിവാര്‍ അജണ്ടയാണ്. അതിന്റെ തുടര്‍ച്ചയാണ് ഉത്തര്‍പ്രദേശിലെ സംഭലില്‍ നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here