ഓംലെറ്റ് ലഭിക്കാൻ വൈകി; പൊലീസുകാർ തട്ടുകട തല്ലിത്തകർത്തു

ഭക്ഷണം ലഭിക്കാൻ വൈകിയെന്ന പേരിൽ വഴിയോര തട്ടുകട തല്ലിത്തകർത്ത മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. സാമൂഹ്യമാധ്യമങ്ങളിൽ ഇവർ കട തല്ലിത്തകർക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

ALSO READ: ഏക സിവിൽ കോഡ്; എൻ.ഡി.എയിലും ഭിന്നത

ഉത്തർപ്രദേശ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. നോയിഡ സെക്ടര്‍ 76ലെ വഴിയോരതട്ടുകടയിൽ മൂവരും ചേർന്ന് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഇവർ ഓർഡർ ചെയ്ത ഓംലറ്റ് ലഭിക്കാൻ വൈകിയെന്നാരോപിച്ചാണ് കട ഉദ്യോഗസ്ഥർ തല്ലിത്തകർത്തത്. സോര്‍ഖ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഓംപ്രകാശ് സിംഗ്, ആവേഷ് മാലിക്, മാനവേന്ദ്ര കുമാര്‍ എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ തട്ടുകട ഉടമ പൊലീസിൽ പരത്തി നൽകിയിരുന്നു.

ALSO READ: മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷത്തെ ഇടവേള, അത് മനഃപൂര്‍വമായിരുന്നുവെന്ന് ജയറാം

ഉത്തർപ്രദേശ് പൊലീസിനെതിരെ ഇത്തരം ആക്ഷേപങ്ങൾ വരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച ഗ്രേറ്റർ നോയിഡയിൽ ആരോഗ്യപ്രശ്നമുള്ള ഒരു ചെറുപ്പക്കാരനെ അനാവശ്യമായി തടഞ്ഞുവെച്ചെന്ന പരാതിയുണ്ടായിരുന്നു. ചെറുപ്പക്കാരൻ ക്യാൻസർ രോഗിയാണെന്ന് കൂടി പുറത്തുവന്നതോടെ പൊലീസുകാരനെതിരെ കടുത്ത വിമർശനവും ഉയർന്നുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News