ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മത്സരത്തിനിടെ പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ച ആരാധകനെ വിലക്കി പൊലീസ്. പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും പൊലീസ് യുവാവിനോട് പറഞ്ഞു.
ALSO READ: ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?
‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്‌താനിൽ നിന്നാണ് വരുന്നത്’, യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് യുവാവിനെതിരെ പൊലീസിന്റെ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here