കവർച്ചാ സംഘത്തിനെ സാഹസികമായി കീഴ്പെടുത്തി പൊലീസ്

Thieves

കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ 2 പേരെ പൊലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം മജീർപള്ളയിലാണ കവർച്ച സംഘത്തിലുൾപ്പെട്ട രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ നാലു പേർ ഓടി രക്ഷപ്പെട്ടു. ഉള്ളാൾ സ്വദേശി ഫൈസൽ, സയ്യദ് അമാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച പുലർച്ചെ മജീർപ്പള്ളയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയകരമായി തോന്നിയ കാർ പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടയിലാണ് ഇവർ കവർച്ചാ സംഘമാണെന്ന് പൊലീസിന് മനസ്സിലായത്. കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്.

Also Read: ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ

ആറംഗ സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു. ബലപ്രയോഗത്തിലൂടെയാണ് രണ്ട് പേരെ പൊലീസ് കീഴടക്കിയത്. കവർച്ചാ സംഘം എത്തിയ കാറിൽ നിന്നും ഗ്യാസ് കട്ടർ, മാരകായുധങ്ങൾ മുതലായ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

Also Read: തമിഴ് നാട്ടിൽ സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി പ്രസവിച്ചു; ബന്ധു അറസ്റ്റിൽ

പൊലീസുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റ പ്രതികളെ പൊലീസ് സുരക്ഷയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ നിന്ന് രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News