പൊലീസ് സഹോദരങ്ങൾക്ക് ഒരേ സ്റ്റേഷനിൽ ജോലി, അപൂർവമായ സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷനിൽ

ഒരേ സ്റ്റേ​ഷ​നി​ൽ സഹോദരങ്ങളായ പൊലീസ് ഉദ്യോഗസ്ഥർ ഒരുമിച്ചു ജോലിക്കെത്തി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവം നടന്നത്.എ​സ്.​ഐ കെ.​പി. ര​മേ​ശ​നും എ.​എ​സ്.​ഐ കെ.​പി. വി​നോ​ദ്കു​മാ​റു​മാ​​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ളാ​യ​ത്. എ.​എ​സ്.​ഐ കെ.​പി. വി​നോ​ദ്കു​മാ​ർ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ റൈ​റ്റ​റാ​യി ജോ​ലി ചെ​യ്തു​തു വ​രുക​യാ​ണ്.ഇ​വി​ടേ​ക്കാ​ണ് ഇ​രി​ക്കൂ​റി​ൽ നി​ന്നും ജ്യേ​ഷ്ഠ​ൻ കെ.​പി. ര​മേ​ശ​ൻ ചൊ​വ്വാ​ഴ്ച സ്ഥ​ലം മാ​റി​യെ​ത്തി​യ​ത്. രമേശൻ 30 വർഷമായും വിനോദ്‌കുമാർ 23വർഷമായും സർവീസിൽ ഉണ്ട്.

also read; റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും

പ​രേ​ത​നാ​യ കേ​ളോ​ത്ത് ദാ​മോ​ദ​ര​ൻ നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ പ​ട്ടാ​ള​ത്തി​ൽ നി​ന്ന് ഓ​ണ​റ​റി ക്യാ​പ്റ്റ​നാ​യി വി​ര​മി​ച്ച പ​ത്മ​നാ​ഭ​നാ​ണ്. ഭാ​ർ​ഗ​വി, സു​ലേ​ഖ എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. ര​മേ​ശ​ൻ ക​രി​വെ​ള്ളൂ​രി​ലാ​ണ് താ​മ​സി​ക്കുന്നത്. വി​നോ​ദ് കു​മാ​ർ ന​രി​ക്കോ​ട്ടെ ത​റ​വാട്ട് വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

also read; കോടതിയലക്ഷ്യക്കേസ്; വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News