പിടിച്ചെടുത്ത കഞ്ചാവും , മയക്കുമരുന്ന് ഉത്പന്നങ്ങളും കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ച് പോലീസ്

എറണാകുളം റേഞ്ചിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവും , മയക്കുമരുന്ന് ,പുകയില ഉത്‌പന്നങ്ങളും കത്തിച്ച് നശിപ്പിച്ച് പോലീസ്.41 കിലോഗ്രാം കഞ്ചാവ് , 220 ഗ്രാം എംഡിഎംഎ , 85 കിലോഗ്രാം നിരോധിച്ച പുകയില ഉത്പന്നങ്ങൾ എന്നിവയാണ് നശിപ്പിച്ചത്. എറണാകുളം റൂറൽ , ആലപ്പുഴ , കോട്ടയം ,ഇടുക്കി എന്നിവിടങ്ങളിൽ നിന്നായി പിടിച്ചെടുത്തതാണ് ഇവ.

also read:പരസ്യം കിട്ടുന്നില്ല; വരുമാനത്തിൽ വഴിമുട്ടി എലോൺ മസ്കിന്റെ ട്വിറ്റർ
ഇത്തരം ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുന്നതിനായി ഡ്രഗ്സ് ഡിസ്പോസിബിൾ കമ്മിറ്റി ചേർന്ന ശേഷമാണ് കത്തിച്ചു കളയാൻ തീരുമാനിച്ചത്.അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രെക്ചർ എന്ന സ്ഥാപനത്തിൽ വച്ചാണ് ഇവ നശിപ്പിച്ചത്.

also read:മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News