ലോക്ക്ഡ് ഹൗസ്; ഓണഅവധിക്ക് യാത്ര പോകുന്നവരുടെ വീടുകൾക്ക് പ്രത്യേക നിരീക്ഷണം; പോല്‍-ആപ്പിലൂടെ പൊലീസിനെ വിവരം അറിയിക്കാം

ഓണ അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം പൊലീസിനെ അറിയിക്കാൻ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. കേരളാപൊലീസിന്റെ ഫേസ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

also read: ‘കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു’, ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി

അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം എന്നും പൊലീസ് വ്യക്തമാക്കി. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം.  പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

കേരളാ പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഓണ അവധി തുടങ്ങുകയായി.
വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവര്ക്ക് ആ വിവരം അറിയിക്കാന് പൊലീസിന്റെ ഔദ്യോഗിക മൊബൈല് ആപ്പ് ആയ പോല്-ആപ്പില് സൗകര്യം ലഭ്യമാണ്.
വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News