ജിമ്മിലെത്തുന്ന യുവതിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടു, ബോളിവുഡ് നടനെതിരെ കേസ്

ജിമ്മിലെത്തുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതിന് ബോളിവുഡ് നടൻ സാഹിൽ ഖാനെതിരെ കേസ്. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ പണത്തെ ചൊല്ലി ജിമ്മിൽ വെച്ച് വഴക്കുണ്ടായതായും കുറ്റാരോപിതയായ സ്ത്രീയും സാഹിൽ ഖാനും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഓഷിവാരയിൽ താമസിക്കുന്ന പരാതിക്കാരി പറയുന്നു. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് നടനെതിരെ ഒഷിവാര പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ആരോപണവിധേയയായ യുവതിക്ക് പരാതിക്കാരിയുടെ ഭർത്താവുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിനെതിരെ യുവതി മുൻപ് പരാതി നൽകിയിരുന്നതായും പൊലീസ് അറിയിച്ചു. സ്‌റ്റൈൽ, എക്‌സ്‌ക്യൂസ് മി, അലാഡിൻ, രാമ ദി സേവിയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സഹിൽ ഖാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News