തൃശൂർ വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റിനെതിരെ കേസ്. ചേലക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്ന പി.ഐ. ഷാനവാസിനെതിരെയാണ് ഷൊർണൂർ പോലീസ് കേസെടുത്തത്. പോലീസ് കേസ് ഒത്തുതീർപ്പാക്കാം എന്നു പറഞ്ഞ് 25000 രൂപ വാങ്ങിയെന്നാണ് കേസ്.
ചേലക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്ന നേതാക്കളിൽ പ്രധാനിയായിരുന്നു വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റായ പി ഐ ഷാനവാസ്. പോലീസ് കേസ് ഒത്തുതീർപ്പാക്കാം എന്നു പറഞ്ഞ് പട്ടാമ്പി സ്വദേശിയിൽ നിന്നും 25000 രൂപ വാങ്ങിയെന്നാണ് കേസ്.
പാട്ടത്തിനെടുത്ത വാഹനം ഉടമ അറിയാതെ പൊളിച്ചു വിറ്റ കേസിൽ നാലു പേർ കഴിഞ്ഞ ദിവസം ഷൊർണൂർ പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസ് ഒതുക്കിത്തീർക്കാം എന്നു പറഞ്ഞു പൊലീസിനു കൊടുക്കാനാണെന്നു വിശ്വസിപ്പിച്ച് 25,000 രൂപ ഷാനവാസ് തട്ടിയെടുത്തെന്നാണ് കേസ്. പിടിയിലായവരിൽ ചാലിശേരി സ്വദേശിയായ ഉമ്മർ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഷാനവാസ് പണം തട്ടിയതായി പോലീസിന് വ്യക്തമായത്. സംഭവത്തിൽ വാഹന തട്ടിപ്പും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെ രണ്ടു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസിൻ്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ ഷൊർണൂർ പോലീസ് കഴിഞ്ഞ ദിവസം ഷാനവാസിനെ അറസ്റ്റ് ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്. ചേലക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കോൺഗ്രസ് മെമ്പർ കൂടിയാണ് പി ഐ ഷാനവാസ്.
പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ ആയതോടെ ഷാനവാസിനെതിരെ ദേശമംഗലത്ത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മെമ്പർ സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഷാനവാസിനെതിരെ ഗ്രാമപഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രതിഷേധ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Also Read : http://ആത്മകഥ വിവാദം; ഡിസി ബുക്‌സിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി: ഇ പി ജയരാജന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here