കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച കോൺഗ്രസ് എംഎൽഎമാർക്കെതിരെ പൊലീസ് കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്.
ALSO READ : ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം
അറസ്റ്റിലായ പ്രതികളെ എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് ഇറക്കിക്കൊണ്ടുപോയത്. സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജീവ്, ജോൺ എന്നിവരെയാണ് എം എൽ എമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കികൊണ്ടുപോയത്.
എം എൽ എമാരടക്കം 15 പേർക്കെതിരെ ഐപിസി 506 , ഐപിസി 353 , ഐപിസി 294 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം എൽ എ മാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിക്കൽ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ എഫ് ഐ ആറിൽ രേഖപെടുത്തിയിരിക്കുന്നത്.
ALSO READ: തമിഴ്‌നാട്ടിൽ വീണ്ടും ഇ ഡി റെയ്ഡ്
കോളജിലെ വിദ്യാർത്ഥിനിയെ റാഗ് ചെയ്‌ത കേസിൽ കഴിഞ്ഞ ദിവസമായിരുന്നു പ്രതികളായ കെഎസ്‌യുക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്‌റ്റേഷനിൽ നിന്നിറക്കാനാണ് എ ഐ സി സി സെക്രട്ടറി കൂടിയായ റോജി എം ജോൺ പൊലീസ് സ്റ്റേഷനിലെത്തിയത്. എം എൽ എ യുടെ ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here