ചലച്ചിത്ര നടൻ വിനായകനെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത്‌ പൊലീസ്‌ കേസെടുത്തു. വികാരം വ്രണപ്പെടുത്തി മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതിനും പ്രകോപനപരമായ പ്രസ്‌താവന നടത്തിയതിനുമാണ്‌ കേസ്‌.

Also Read: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

ഉമ്മൻചാണ്ടിയെ    അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ്‌ സെൻട്രൽ എസിപി സി ജയകുമാറിന്‌ പരാതി നൽകിയത്. ഇതിനുപുറമെ നാല്‌ പരാതികളും നോർത്ത്‌ പൊലീസിന്‌ ലഭിച്ചു. ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്നുദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഫേസ്ബുക്ക് ലൈവ്‌ വീഡിയോയിലൂടെ ഉന്നയിച്ചത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ വീഡിയോ പിൻവലിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News