ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. കോടതി നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട പൊലീസ് ആണ് വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.
ALSO READ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍
മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്. തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന് ആവശ്യമായ സെക്യൂരിറ്റികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.
ALSO READ ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ ബിജു എന്‍.ജി നിര്യാതനായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here