കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവം; അമ്മക്കെതിരെ കേസെടുത്തു

Girl Missing

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ മാനസികവും ശാരീരികവുമായ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകള്‍ കൊരട്ടി പൊലീസിന് നല്‍കിയിരുന്നു.

അമ്മ ചൂരല്‍ കൊണ്ട് അടിച്ചെന്നാണ് മകളുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസാണ് അമ്മക്കെതിരെ കേസെടുത്തത്. കൗണ്‍സിലിങിന് ശേഷം യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

കഴിഞ്ഞ 18ന് ആണ് കരുനാഗപ്പള്ളി കുഴിത്തുറ സ്വദേശിനിയായ ഐശ്വര്യ അനിലിനെ കാണാതാകുന്നത്. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ധ്യാന കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Also Read : http://വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മാതാവ് വഴക്കുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ 18ന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News