ബൈക്കോടിക്കവെ റോഡില്‍ കുളിച്ച യുവതിക്കും യുവാവിനുമെതിരെ കേസ്

മഹാരാഷ്ട്ര താനെ ജില്ലയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ  കുളിച്ച യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു.  ഇവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 279, 129 പ്രകാരം കേസെടുത്തിരിക്കയാണ്.  യുവാവിന്റെ കുറ്റസമ്മതം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ട്രാഫിക് പോലീസ് ബോധവത്കരണവും നടത്തുന്നുണ്ട്.

മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്‍ഹാസ് നഗറിലെ ഒരു ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. ഒരു സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും കയ്യില്‍ കരുതിയ ബക്കറ്റില്‍ നിന്ന് വാഹനത്തിലിരുന്ന് കുളിക്കുന്നതും ആളുകള്‍ അമ്പരന്ന് നോക്കുന്നതുമായ ദൃശ്യങ്ങള്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു.

ALSO READ: നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ‘കൈമുക്കി സാന്‍വിച്ച്’, 250 രൂപയുടെ പലഹാരം കണ്ടാല്‍ വെള്ളമിറങ്ങില്ലെന്ന് സോഷ്യല്‍മീഡിയ

വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന യുവതി ആദ്യം വെള്ളം തന്റെ ശരീരത്തില്‍ ഒഴിക്കുകയും ശേഷം ഓടിച്ചിരുന്ന യുവാവിന്റെ ദേഹത്തും ഒഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. സിഗ്നലില്‍ നിന്ന് വാഹനം വീണ്ടും ഓടിക്കുമ്പോ‍ഴും ഇവര്‍ കുളി  നിര്‍ത്തിയില്ല. ഒപ്പം മറ്റൊരു വാഹനത്തില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് മനസിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News