ബെംഗളൂരുവില്‍ മലയാളി യുവതി ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടിയെടുത്തത്.

മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതില്‍ കേസെടുത്തത്. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മയാണ് പരാതി നല്‍കിയത്.

Also read : ‘അവര്‍ അശ്ലീലം പറഞ്ഞു, വളരെ മോശമായി പെരുമാറി’; പൂക്കളം നശിപ്പിച്ചെന്ന വിവാദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരിമാര്‍

അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബെംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം.

ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News