മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് യുവനടൻ ഗണപതിക്കെതിരേ പോലീസ് കേസ്

Actor Ganapathi

മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് യുവനടൻ ഗണപതിക്കെതിരേ പോലീസ് കേസ്. എറണാകുളം കളമശ്ശേരി പോലീസ് ആണ് കേസ് എടുത്തത്. ശനിയാഴ്ച രാത്രി മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം.

അമിത വേഗതയിൽ നടൻ സഞ്ചരിച്ചിരുന്ന വാഹനം അത്താണി, ആലുവ എന്നിവിടങ്ങളിൽ വെച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. കളമശേരിയിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഗണപതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Updating……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News