മലപ്പുറം വളാഞ്ചേരി നഗരത്തില്‍ കഞ്ചാവുമായെത്തിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയും വളാഞ്ചേരി കാവുംപുറം സ്വദേശിയുമാണ് അറസ്റ്റിലായത്
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റൈഹാന്‍ അലിയാണ് കഞ്ചാവുമായെത്തിയത്. ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തിയിരുന്ന കാവുംപുറം മൈലാടിക്കുന്നത്ത് മുഹമ്മദ് സാഹിറും പോലിസ് പിടിയിലായി. ഇവരില്‍നിന്ന് ഒരു കിലോ കഞ്ചാവും പോലിസ് പിടിച്ചെടുത്തു. റൈഹാന്‍ അലി നേരത്തേ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ചി ചെന്നൈയില്‍ ആറു കിലോ കഞ്ചാവുമായി തമിഴ്നാട് പോലിസും അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലേക്ക് വീണ്ടും കഞ്ചാവുമായെത്തിയിരുന്നത്. മൊത്തമായും ആവശ്യക്കാര്‍ക്കും ഇയാള്‍ കഞ്ചാവ് കൈമാറിയിരുന്നു. സംശയം തോന്നാതിരിയ്ക്കാന്‍ വളാഞ്ചേരിയില്‍ കോര്‍ട്ടേസുകള്‍ വാടകയ്ക്കെടുത്ത് മാറി മാറി താമസിച്ചുവരികയായിരുന്നു. ഇരുവരെയും പൊന്നാനി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here