പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

poojappura

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും പിടികൂടി. ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇടുക്കി സ്വദേശിയായ മണികണ്ഠൻ എന്ന പ്രതിയെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ പണിക്കിറക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

READ ALSO: കെസി വേണുഗോപാൽ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം

പ്രതിയെ കണ്ടെത്താൻ പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു.

READ ALSO: സംസ്ഥാന റ്റിറ്റിഐ/പിപിറ്റിഐ കലോത്സവം സെപ്റ്റംബർ 4 ന് ; മന്ത്രി വീണാ ജോർജ് ലോഗോ പ്രകാശനം ചെയ്തു

പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാൻ്റെ നേതൃത്വത്തിൽ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ് , സന്തോഷ് പെരളി, സുധീർ, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സുജിത്ത് എസ്, അരുൺ രാജ് ഡി, രാഹുൽ, രാജേഷ്, അരുൺ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുകയും മൂന്നു സംഘങ്ങളായി തിരിഞ്ഞ് പരിശോധന ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.

READ ALSO: പള്ളിക്കത്തോട് കൊലപാതകം ; ഭാര്യയ്ക്കും പങ്ക്, പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണ സംഘം തിരച്ചിൽ നടത്തി. ഇതിനൊടുവിലാണ്
തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിൽ മധുരയിൽ നിന്നും പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News