ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിൽ

ARREST

ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ. കോട്ടയം കോതനല്ലൂരിൽ നിന്നുമാണ് ഇയാൾ  പിടിയിലായത്. പീഡനക്കേസിൽ  കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന  രാജേഷിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും, കടുത്തുരുത്തി പൊലീസ് സംഘവും ചേർന്നാണ് പിടികൂടിയത്.

ALSO READ; ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോതനല്ലൂരിലെ ഒരു പീഡനക്കേസിൽ കേസിൽ പ്രതിയാക്കപ്പെട്ട പുത്തൻപാലം രാജേഷ് ഒളിവിൽ കഴിയുകയായിരുന്നു. ഒളി സങ്കേതത്തിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോൾ മുത്തൂറ്റ് വധക്കേസിൽ പോൾ മുത്തൂറ്റിന്റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നു. കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും. പുത്തൻപാലം രാജേഷിനെ കസ്റ്റഡിയിൽ വാങ്ങി ഇനി പൊലീസ് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News