വീടിന്‍റെ കതക് പൊളിച്ച് മോഷണം നടത്തി മടങ്ങിയ കളളനെ പൊലീസ് സാഹസികമായി ഓടിച്ചിട്ട് പിടിച്ചു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. തെക്കന്‍ ജില്ലകളിലുള്‍പ്പെടെ 16 ലധികം കേസുകളില്‍ പ്രതിയായ നേമം പൊന്നുമംഗലത്ത് നവാസിനെയാണ് പിടികൂടിയത്. ആലുവയില്‍ ഇയാള്‍ക്കെതിരെ ഇതര സംസ്ഥാന തൊഴിലാളിയെ തട്ടികൊണ്ട് പോയതിനും കേസ് ഉണ്ട്.
also read: മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടിയിട്ട് 10 മാസം; ഹരിയാനയില്‍ അമ്മ അറസ്റ്റില്‍
ഇന്ന് രാവിലെ വ്ളാങ്ങാമുറിക്ക് സമീപം ചെക്കിംഗിനിടയിലാണ് പൊലീസിനെ കണ്ട് പ്രതി വാഹനം ഉപേക്ഷിച്ച് ഓടിയത്. ഓട്ടത്തില്‍ പന്തികേട് തോന്നിയ പൊലീസ് പിന്നാലെ പോയി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. കത്തി കമ്പി കൊടുവാള്‍ തുടങ്ങി മാരകായുധങ്ങളും 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും ബാഗിൽ നിന്ന് കിട്ടി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
നെല്ലിമൂട് സ്വദേശിയായ ഒരു പാസ്റ്ററുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നു പ്രതി. തുടര്‍ന്നാണ് ഈയാള്‍ ബാറ്ററി നവാസെന്ന നവാസാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. റൂറല്‍ പൊലീസിലെ മിക്കവാറും സ്റ്റേഷനുകളില്‍ ഈയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്റ്റേഷനുകളിലും കൊല്ലം, കൊട്ടാരക്കര അടൂര്‍ സ്റ്റേഷനുകളിലും കേസുകളുണ്ട്.ഇയാള്‍ക്കെതിരെയുളള മറ്റ് കേസുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര കോടതി ഇയാളെ റിമാഡ് ചെയ്തു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ആളെ പൊലീസ് തെരയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here