രാഹുൽ വിദേശത്തേക്ക് കടന്നതിന് തെളിവ് ഇല്ലെന്ന് പൊലീസ്; വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി രാഹുലിൻ്റെ അമ്മയിൽ നിന്നും സഹോദരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പൊലീസ്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പ്രതി വിദേശത്തേക്ക് കടന്നതിന് തെളിവ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ രാഹുൽ വിദേശത്തേക്ക് പോയിട്ടില്ല.അതിന് മുൻപേ പോയോ എന്ന് പരിശോധിക്കുകയാണെന്നും എ സി പി സാജു കെ എബ്രഹാം പറഞ്ഞു.

ALSO READ: ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്ന്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അതേസമയം പ്രതി രാഹുലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്വഭാവ വൈകൃതങ്ങൾ മൂലമാണ് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കുടുംബം അറിയിച്ചു. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്.

ALSO READ: നാളെ മുതൽ വേനൽ മഴ കൂടുതൽ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News