എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ പരുക്ക് ഗുരുതരമല്ല. ഇന്നത്തെ വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്ട്രറ്റിന് മുന്‍പില്‍ ഹാജരാക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാരൂഖിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പ്രതിയുടെ ശരീരത്തില്‍ ഉള്ള ഉരഞ്ഞ പാടുകളും പരുക്കും ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ സംഭവിച്ചതാണെന്നാന്ന് നിഗമനമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഷാരൂഖ് സെയ്ഫിയുടെ സൗഹൃദങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പ്രാഥമിക മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
രാത്രി വൈകിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതി ഷാരൂഖ് സെയ്ഫിയെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. അതീവ സുരക്ഷയില്‍ ആണ് പൊലീസിന്റെ ഓരോ ചലനങ്ങളും. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയെ ചോദ്യാവലിക്ക് അനുസരിച്ചാണ് ചോദ്യം ചെയ്യുക. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പല ചോദ്യങ്ങള്‍ക്കും കൃത്തുമായ ഉത്തരം നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
പ്രതിക്ക് ഒപ്പം മറ്റ് കൂട്ടാളികള്‍ ഉണ്ടോ എന്നതില്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശാധിച്ച് വരുകയാണ്. പ്രതിയുടെ ആരോഗ്യനിലക്ക് അനുസരിച്ച് ആക്രമണം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തും. ആക്രമണ ശൈലിയും, അട്ടിമറി സംശയവും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് പൊലീസ് നീക്കങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here