കണ്ണൂർ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും ഉദ്യോഗസ്ഥയുടെ ഭർത്താവുമായ രാജേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുക്കാനായി ആയിരുന്നു പൊലീസിൻ്റെ തെളിവെടുപ്പ്.
ALSO READ: കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ
തെളിവെടുപ്പിൻ്റെ ഭാഗമായി പ്രതി വെട്ടുകത്തി വാങ്ങിയ പയ്യന്നൂരിലെ കടയിലും തുടർന്ന് പെട്രോൾ പമ്പിലും പൊലീസ് പരിശോധന നടത്തി. തുടർന്ന് പ്രതി പറഞ്ഞതനുസരിച്ച് പെരുമ്പ പുഴയിലിറങ്ങി പൊലീസ് നടത്തിയ പരിശോധനയിലാണ് വെട്ടുകത്തി കണ്ടെടുത്തത്. ഭർത്താവിൻ്റെ ആക്രമണത്തെ തുടർന്ന് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഉടനെ ദിവ്യശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയിരുന്നില്ല.
ALSO READ: തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ
അപ്രതീക്ഷിതമായി രാജേഷ് നടത്തിയ ആക്രമണം തടയാൻ ദിവ്യശ്രീയുടെ അച്ഛൻ വാസു ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് പ്രതി രാജേഷ് കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here