‘ആരാധകർ ആർമി പോലെ തനിക്കൊപ്പം നിൽക്കുന്നു’ ; അല്ലു അർജുവിനെതിരെ പൊലീസിൽ പരാതി

allu arjun

ഏറെ നാളുകളായി അല്ലു അർജുന്റെ പുഷ്പ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ 5 നാണു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ എത്തിയിരുന്നു. അല്ലുവിന് വൻ സ്വീകരണമാണ് പ്രൊമോഷൻ വേദികളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിനെ തുടർന്ന് താരത്തിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തി പരാതി നൽകിയത്.

അല്ലു ആരാധകരെയും ഫാൻസ്‌ ക്ലബിനെയും സൈന്യവുമായി താരതമ്യം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് എന്നാണ് പരാതി.സൈന്യമാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത് എന്നും ‘സൈന്യം’ എന്നത് മാന്യമായ പദവിയാണ് എന്നുമാണ് പരാതിയിൽ പറയുന്നത്. അതുകൊണ്ടു തന്നെ ആരാധകരെ അങ്ങനെ വിളിക്കാൻ കഴിയില്ല. പകരം അല്ലുവിന് കഴിയുന്ന മറ്റ് നിരവധി പദങ്ങളുണ്ട്’ എന്നും പരാതിയിൽ പറയുന്നു.

also read: ‘നീ അത്ര മിടുക്കിയല്ല, ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് നിലവാരം കുറവായത് കൊണ്ടാണ് ഒന്നാം റാങ്ക് കിട്ടുന്നത്’; അച്ഛന്റെ വാക്കുകളെ കുറിച്ച് സാമന്ത
താൻ ആരാധകരെ ആരാധകരായിട്ടല്ല, മറിച്ച് ഒരു ആർമിയായിട്ടാണ് കണക്കാക്കുന്നതെന്നായിരുന്നു അല്ലു അർജുൻ പറഞ്ഞത്. ഒരു സൈന്യത്തെ പോലെ അവർ തനിക്കൊപ്പം നിൽക്കുന്നു എന്നാണ് അല്ലു പറഞ്ഞത്. പുഷ്പ 2 വിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു അല്ലു ആരാധകരെ ആർമി എന്ന് അഭിസംബോധന ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News