‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ഗുവാഹത്തിയിലാണ് പരാതി നല്‍കിയത്. ഒരു പൗരനെന്ന നിലയില്‍ ഗാന്ധിയെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിൽ നിർമാതാവ് പറയുന്നു. എന്നാൽ പരാതിയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് മോദി പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന് പറഞ്ഞത്. രൂക്ഷ വിമര്ശങ്ങളാണ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ നിന്നും ഉയർന്നത്. സോഷ്യൽ മീഡിയയിൽ നിവധി ട്രോളുകളും പ്രധാനമന്ത്രിക്കെതിരെ ഉണ്ടായിരുന്നു. കോൺഗ്രസും ഇന്ത്യ സഖ്യവും നിരവധി രാഷ്ട്രീയ നേതാക്കളും മോദിക്കെതിരെ വിഷയത്തിൽ രംഗത്ത് വന്നിരുന്നു.

ALSO READ: “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണണൽ പൊളിറ്റിക്‌സിൽ നിന്ന് പുറത്തിറങ്ങുന്ന മോദിയുടെ കാർട്ടൂൺ വരച്ചാണ് കവിയും കാർട്ടൂണിസ്റ്റുമായ റഫീഖ് അഹമ്മദ് വിഷയത്തിൽ പ്രതികരിച്ചത്. ‘ബുദ്ധൻ എന്നയാളെ കുറിച്ച് ഒരു ഉഗ്രൻ പടം വന്നിട്ടുണ്ട്, മ്മക്ക് കണ്ടാലോ?’ എന്ന് ചോദിക്കുന്നതും, തൊട്ടടുത്ത് യോദ്ധ എന്ന് എഴുതിയിരിക്കുന്നതും കാർട്ടൂണിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News