വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന നടത്തി.എൻ ഡി അപ്പച്ചനുമായാണ് പൊലീസ് സംഘം ഡിസിസി ഓഫിസിൽ എത്തിയത്.
ഓഫിസിലെത്തിയ പൊലീസ് സംഘം ഡിസിസിയിലെ രേഖകൾ പരിശോധിച്ചു.ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ബത്തേരി ഡിവൈഎസ്പി ഓഫീസിൽ നിന്ന് എൻ ഡി അപ്പച്ചനെ കൽപ്പറ്റയിലേക്ക് എത്തിച്ചാണ് പരിശോധന നടത്തിയത്.
ALSO READ; ചുട്ടുപൊള്ളി കേരളം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, ജാഗ്രത
ഇന്നാം രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന് എംഎല്‍എയെ വ്യാഴം മുതല്‍ ശനിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പതുപേരടങ്ങുന്ന അന്വേഷണ സംഘം കോടതി അനുവദിച്ച കസ്റ്റഡി കാലയളവില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. ഡിഡിസി ഓഫീസ് അടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകളില്‍ തെളിവെടുപ്പ് നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.
ഇടനിലക്കാരനാക്കി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നിയമനക്കോഴയുടെ ബാധ്യതയിലാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന് ആത്മഹത്യ ചെയ്തത്.മകന് വിഷം നല്കി കൊല്ലുകയും ചെയ്തു.മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍ എം വിജയന് മരണക്കുറിപ്പില്‍ എഴുതിയിരുന്നു.കഴിഞ്ഞ 18 നാണ് ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന് എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ക്ക് കല്‍പ്പറ്റ കോടതി കര്‍ശന വ്യവസ്ഥകളിന്മേല് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here