യുപി പൊലീസിലെ ഒഴിവിലേക്ക് പരീക്ഷ; തിക്കും തിരക്കുമായി റെയിൽവേ സ്റ്റേഷൻ, വിമർശനവുമായി രാഹുൽ ഗാന്ധി

യു പി പൊലീസിന്റെ ഒഴിവിലേക്ക് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞ് റെയിൽവേ സ്റ്റേഷൻ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവെച്ചിരുന്നു.6 0,000 ഒഴിവുകളിലേക്ക് 50 ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി.യുപിയിലെ 75 ജില്ലകളിൽ 2385 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷൽ നാല് ഷിഫ്റ്റുകളിലായി ശനി, ഞായർ ദിവസങ്ങളിലായിരുന്നു നടന്നത്.ഒരു പോസ്റ്റിന് 83 അപേക്ഷകർ എന്ന നിലയിലാണ് അപേക്ഷ ലഭിച്ചത്. 35 ലക്ഷം പുരുഷന്മാരും 15 ലക്ഷം സ്ത്രീകളുമാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. യുപിക്ക് പുറത്തുള്ള ആറ് ലക്ഷം അപേക്ഷകരുമുണ്ട്.

ALSO READ:തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയാതായി പരാതി
അതേസമയം ചിത്രം പ്രചരിച്ചതോടെ രാഹുൽ ഗാന്ധിയും ഇതിനെ വിമർശിച്ചു. യുപിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴിൽരഹിതരാണെന്ന് പരീക്ഷയെഴുതാനെത്തിയവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ വിമർശനം

ഇരട്ട എഞ്ചിൻ സർക്കാർ തൊഴിൽരഹിതർക്ക് ഇരട്ട പ്രഹരമാണ് നൽകുന്നതെന്നും രാഹുൽ കുറിച്ചു.1.5 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി നേടിയവരും തൊഴിലന്വേഷിച്ച് വരിനിൽക്കുകയാണ് എന്നാണ് രാഹുൽഗാന്ധിയുടെ വിമർശനം.

അതേസമയം ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിൻറെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാഎത്തും വിവാദത്തിനു ഇടയാക്കിയിരുന്നു. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെൻറ് ആൻഡ് പ്രൊമോഷൻ ബോർഡിൻറെ വെബ്‌സൈറ്റിൽ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള രജിസ്‌ട്രേഷനിലാണ് ഇങ്ങനെ വ്യാജ അഡ്മിറ്റ് കാർഡ് കണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പരീക്ഷയിൽ ഉദ്യോഗാർത്ഥികളായി ആൾമാറാട്ടം നടത്തിയതിന് ഉത്തർപ്രദേശിൽ 120-ലധികം പേരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

ALSO READ: ഭ്രമയുഗം നിരസിച്ചതല്ല, ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ, അർജുൻ അത് നന്നായി ചെയ്തു: ആസിഫ് അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News