ഇതൊക്കെ നിസാരം..! ബോധം നഷ്ടപ്പെട്ട പാമ്പിന് സിപിആർ നൽകി പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

ബോധം നഷ്ടപ്പെട്ട ഒരു പാമ്പിന്റെ ജീവൻ രക്ഷിക്കാനായി സിപിആർ നൽകി പൊലീസുകാരൻ. മധ്യപ്രദേശിലെ നർമദാപുരത്താണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോധം നഷ്ട്ടപ്പെട്ട പാമ്പിന് കൃത്രിമശ്വാസം നൽകുന്നുമുണ്ട്. ഇടയ്ക്ക് അതിന്റെ മുകളിൽ വെള്ളം തളിയ്ക്കുന്നതും വീഡിയോയിൽ കാണാം. അനുരാഗ് ദ്വാരി എന്നയാളാണ് എക്സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കേന്ദ്രം സഹായം നിര്‍ത്തി: എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ്

അതുൽ വർമ്മ എന്ന പൊലീസുകാരനാണ് പാമ്പിന് കൃത്രിമ ശ്വാസം നൽകിയിരിക്കുന്നത്. സ്വന്തമായി പരിശീലിച്ച ശേഷം പാമ്പിനെ റെസ്ക്യൂ ചെയ്യുന്ന ഒരാൾ കൂടിയാണ് അതുൽ ശർമ്മ. ഡിസ്കവറി ചാനലിൽ നിന്നുമാണ് അദ്ദേഹം ഇത് പഠിച്ചെടുത്തത്.

ALSO READ: ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ ഇതുവരെ പൊലിഞ്ഞത് 2700 കുരുന്നുജീവനുകള്‍, ദിവസവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

കുറഞ്ഞ സമയം കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. പാമ്പിന് കൃത്രിമ ശ്വാസം നൽകുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല എന്ന കമ്മന്റും ആളുകൾ ഇട്ടിട്ടുണ്ട്. അതേസമയം അതുൽ ശർമയെ പ്രശംസിച്ചും അഭിനന്ദനം അറിയിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>A video from Narmadapuram has gone viral where a police constable is giving CPR to a snake that had fallen unconscious after being drenched in pesticide laced toxic water. <a href=”https://t.co/tblKDG06X6″>pic.twitter.com/tblKDG06X6</a></p>&mdash; Anurag Dwary (@Anurag_Dwary) <a href=”https://twitter.com/Anurag_Dwary/status/1717399967239655597?ref_src=twsrc%5Etfw”>October 26, 2023</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News